തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 180 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ


തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 180 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ഒക്ടോബർ 6 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ 1,708 തൊഴിൽ പരിശോധനകളാണ് നടന്നത്.

29 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, ക്യാപിറ്റൽ ഗവർണറേറ്റിൽ 21 കാമ്പയിനുകൾ നടന്നു. നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.

article-image

rdtd

You might also like

Most Viewed