ബഹ്‌റൈൻ ഫോർട്ടിനടുത്തുനിന്ന് 500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി


ബഹ്റൈനിലെ പുരാവാസ്തു വകുപ്പായ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെ പുരാതന മൺപാത്ര ശേഖരണ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ  ബഹ്‌റൈൻ ഫോർട്ടിനടുത്തുനിന്ന് 500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. ബഹ്‌റൈൻ ഫോർട്ടിനടുത്ത് വിദ്യാർഥികൾ പഠനാവശ്യങ്ങൾക്കുവേണ്ടി നടത്തിയ ഗവേഷണത്തിലാണ് ഇവ കണ്ടെത്തിയത്.

പുരാതന ചൈനീസ് പാത്രങ്ങളാണ് ഇവിടെ കണ്ടെത്തിയതെന്ന് പുരാവസ്തു ഡയറക്ടർ ജനറൽ ഡോ. സൽമാൻ അൽ മഹാരി  പറഞ്ഞു. ഇതോടൊപ്പം നാണയങ്ങളും  വിവിധ വർണങ്ങളിലുള്ള ചില്ലുകളും ഇവിടെ നിന്ന് ലഭിച്ചു. ഫോർട്ടിൽനിന്ന്  250 മീറ്റർ അകലെയാണ് ഖനനം നടത്തിയത്. കൂടുതൽ പഠനങ്ങൾക്കായി ഈ കണ്ടെത്തലുകൾ മ്യൂസിയം വിദഗ്ധർക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

article-image

qerwewrwr

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed