ഐ സി എഫ് അന്തർ ദേശീയ തലത്തിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ബഹ്‌റൈനിലെ 41 യൂണിറ്റുകളിൽ വിപുലമായ സമ്മേളനങ്ങൾ സംഘടിപ്പിച്ചു
ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ എന്ന പ്രമേയത്തിൽ ഐ സി എഫ് അന്തർ ദേശീയ തലത്തിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നവമ്പർ മാസത്തിൽ ബഹ്‌റൈനിലെ നാൽപത്തി ഒന്ന് യൂണിറ്റുകളിൽ വിപുലമായ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ഐ സി എഫ് ബഹ്‌റൈൻ നാഷണൽ കമ്മിറ്റി തീരുമാനിച്ചു.
സമ്മേളനങ്ങളുടെ മുന്നോടിയായി യൂണിറ്റ്, സെൻട്രൽ തലങ്ങളിൽ വിളംബരം, ചലനം, സ്പർശം തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ അമ്മമാർക്ക് പ്രതിമാസ സാമ്പത്തിക ആശ്വാസം നൽകുന്ന 'രിഫാഈ കെയർ' എന്ന പേരിൽ സാന്ത്വന സംരംഭം സമ്മേളനങ്ങളുടെ അനുബന്ധപദ്ധതി ആയി ആരംഭിക്കുമെന്നും 'ദേശാന്തര വായന' എന്ന ശീർഷകത്തിൽ ഐ സി എഫ് മുഖപത്രം പ്രവാസി വായനയുടെ പ്രചാരണവും ഇതേ കാലയളവിൽ നടക്കുമെന്നും ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.
്േിേ്ി