പടവ് കുടുംബ വേദിയുടെ ഓണാഘോഷം ഓണ വില്ല് 2024


പടവ് കുടുംബ വേദിയുടെ ഓണാഘോഷം ഓണ വില്ല് 2024 എന്ന പേരിൽ നടന്നു. പ്രസിഡണ്ട് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടി ഐ സി ആർ എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. പടവ് ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരികളായ ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം സാമൂഹിക പ്രവർത്തകരായ ഹാരിസ് പഴയങ്ങാടി, അൻവർ കണ്ണൂർ, മണിക്കുട്ടൻ, കാസിം, ഇ വി രാജീവ്, ഷമീർ സലീം, എന്നിവർക്കൊപ്പം പടവ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു പത്തനംതിട്ട, നൗഷാദ് മന്നപ്പാറ, ഹക്കീം പാലക്കാട്, സജിമോൻ, അഷറഫ് , റസീൻ ഖാൻ, അബ്ദുൽസലാം, എന്നിവർ ആശംസകൾ നേർന്നു.

എം. കോം, പിജി ഡിപ്ലോമയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച സഹദ് അബ്ദുൽ സലീമിനെ പരിപാടിയിൽ ആദരിച്ചു. തുടർന്ന് നടന്ന കലാപരിപാടിയിൽ ഗീത് മെഹബൂബ്, നിദാൽ ഷംസ്, ടീം സിതാർ ഗ്രൂപ്പ്‌ എന്നിവർ നയിച്ച സംഗീത പരിപാടിയ്ക്കൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

article-image

ംമുവമംനവ

article-image

ു്ിു്ി

article-image

്ിംു്ി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed