വിശ്വകല സാംസ്കാരികവേദിയുടെ ഈ വർഷത്തെ ഓണാഘോഷം പൊന്നോണം 2024


വിശ്വകല സാംസ്കാരികവേദി ഈ വർഷത്തെ ഓണാഘോഷം പൊന്നോണം 2024 മനാമ കന്നഡ സംഘ ഓഡിറ്റോറിയത്തിൽ വിപുലമായി ആഘോഷിച്ചു . പ്രസിഡന്റ് സി .എസ്. സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ത്രിവിക്രമൻ പടിയത്ത് സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ സോപാനം വാദ്യകലാ സംഘം ഡയറക്ടർ സന്തോഷ് കൈലാസ് ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയെയും, വിശ്വകല പ്രസംഗകളരിക്ക് നേതൃത്വം നൽകിയ രവി മാരാത്തിനെയും ആദരിച്ചു. ബി.എഫ്.സി പ്രതിനിധി ആനന്ദ് നായർ, ദിനേശ് ദേവിജി ജ്വല്ലേഴ്സ് എം.ഡി. ഹർഷ് രാത്തോട്, ഓൾ കെയർ പെറ്റ് ക്ലിനിക് എം.ഡി. രാജേഷ് കുമാർ, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ.ഫൈസൽ, ഐസിആർഎഫ് പ്രതിനിധികളായ ഡോ: ബാബു രാമചന്ദ്രൻ, പങ്കജ് നല്ലൂർ, അനീഷ് ശ്രീധരൻ, ഫോർ പി എം എക്സ്യുക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര, പ്രതിഭ പ്രതിനിധികളായ ബിനു മണ്ണിൽ, മിജോഷ് മൊറാഴ, ഒഐസിസി പ്രതിനിധികളായ ഗഫൂർ ഉണ്ണിക്കുളം, ബോബി പാറയിൽ, രാജു കല്ലുംപുറം, ബിനു കുന്നന്താനം, വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് സിജു പുന്നവേലി , ബാബു മാഹി, കൃഷ്ണകുമാർ, അജേഷ് പാലക്കാട്, ഇ.വി.രാജീവൻ, മുഹമ്മദ് സൈദ് എന്നിവരും ആശംസകൾ നേർന്നു.

വിഭവസമൃദ്ധമായ ഓണസദ്യയും, വിശ്വകല കുടുംബാംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി. പ്രോഗ്രാം കൺവീനർ രാജൻ എം.എസ് , അസി. ഗോകുൽ പുരുഷോത്തമൻ, പ്രോഗ്രാം കോഓഡിനേറ്റർ അശോക് ശ്രീശൈലം, പ്രോഗ്രാം ഡയറക്ടർ മനോജ് പിലിക്കോട് എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് മണികണ്ഠൻ കുന്നത്ത് നന്ദി പറഞ്ഞു.

article-image

്ിു്ിു

article-image

മിു്ിു

article-image

്േിു്ിു

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed