കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിങ്ങ് സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 16, 17, 18 തീയതികളിൽ
കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 16, 17, 18 തീയതികളിൽ സിഞ്ച് അൽ അഹ് ലീ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് കെഎംസിസി ഓഫീസിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. ബഹ്‌റൈനിലെ പ്രൊഫെഷണൽ കാറ്റഗറിയിലുള്ള 8 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽ പ്രശസ്ത ക്ലബ്ബ്കളായ കെഎംസിസി എഫ്‌സി, യുവ കേരള എഫ്‌സി, അൽ കേരളവി എഫ്‌സി, ഗ്രോ എഫ്‌സി, അൽ മിനാർ എഫ്‌സി, സ്പോർട്ടിങ് എഫ്‌സി, ഗോസി എഫ്‌സി, മറീന എഫ്‌സി തുടങ്ങിയ പ്രബല ടീമുകൾ അണിനിരക്കും.
പ്രവാസി മേഖലയിൽ ആരോഗ്യ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനും പ്രാധാന്യം നൽകി കൊണ്ട് എബൗവ് 40 കാറ്റഗറിയിലുള്ള ടൂർണമെന്റും നടക്കും. മത്സരം കാണാനെത്തുന്ന കുടുംബങ്ങൾക്കായി ഒപ്പന, മുട്ടിപ്പാട്ട്, എന്നീ കലാപരിപാടികൾക്ക് പുറമെ കുട്ടികൾക്കായുള്ള പ്ലെയിങ് ഏരിയയും സജ്ജീകരിക്കും. ഇത് സംബന്ധിച്ച വാർത്തസമ്മേളനത്തിൽ കെഎംസിസി ജനറൽ സെക്രെട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സ്‌പോർട് വിങ് ചെയർമാൻ റിയാസ് വയനാട്, കൺവീനർ അഷ്‌കർ വടകര, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇർഷാദ് തന്നട, വൈസ് ചെയർമാൻ ഫൈസൽ ഇസ്മായിൽ, ടീം മാനേജർ സാദിഖ് മഠത്തിൽ, ടീം കോച്ച് നൗഫൽ , പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ഷമീർ എം എ, ട്രഷറർ ഷഫീഖ് ആർ വി തുടങ്ങിയവർ പങ്കെടുത്തു.
േ്ിേിേ