ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവ് കുറച്ചു


ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിൽ വ്യത്യാസം വരുത്തി. ഇക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. എന്നാൽ  ഇനി മുതൽ ഇത്തരത്തിൽ 46 കിലോ ലഗേജ് അനുവദിക്കുകയില്ല. പുതിയ തീരുമാനപ്രകാരം ഇക്കണോമി ക്ലാസ് ലൈറ്റ് വിഭാഗത്തിൽ 25 കിലോ ലഗേജ് വരെ കൊണ്ടുപോകാം. ഇക്കണോമി  ക്ലാസ് സ്മാർട്ട്  വിഭാഗത്തിൽ 30 കിലോയും ഫ്ലക്സ്  വിഭാഗത്തിൽ 35 കിലോയും ലഗേജ് കൊണ്ടുപോകാം.  നിശ്ചിത തൂക്കത്തിനുള്ളിൽ പരമാവധി  അഞ്ചു ബാഗേജുകളാക്കി കൊണ്ടുപോകാമെങ്കിലും ഒരു ബാഗേജ് 32 കിലോയിൽ കൂടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.   ഇക്കണോമി  ക്ലാസ് ഹാൻഡ് ബാഗേജ് ആറു കിലോ തന്നെയായിരിക്കും.

ബിസിനസ് ക്ലാസിൽ ഇതുവരെ 32+32 കിലോ ലഗേജായിരുന്നു അനുവദിച്ചിരുന്നത്. അത് ഇനി മുതൽ സ്മാർട്ട് വിഭാഗത്തിൽ 40 കിലോയും ഫ്ലക്സ്  വിഭാഗത്തിൽ 50 കിലോയുമായി മാറും. ഹാൻഡ് ബാഗേജ് നിലവിലുള്ള 9 കിലോ തന്നെയായി തുടരും. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരും. അതേസമയം കേരളത്തിലേക്ക് ദിനേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് നവംബർ മുതൽ  നാലുദിവസം മാത്രമെ ഇനി ഉണ്ടാവുകയുള്ളൂ. ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള സർവിസ് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും. തിരിച്ചുള്ള സർവിസും നാലുദിവസം മാത്രമാക്കി.  ബഹ്റൈനിൽനിന്ന് കോഴിക്കോടിനുള്ള സർവിസ് ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed