കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ സെൻട്രൽ ബ്രാഞ്ചുമായി ചേർന്ന് ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നാനൂറോളം പേർക്ക് ക്യാമ്പ് കൊണ്ട് വിവിധ ബ്ലഡ് ടെസ്റ്റ് നടത്തുവാനുള്ള സൗജന്യ അവസരം ലഭിച്ചു. തുടർന്നുള്ള 10 ദിവസം സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനവും നേത്രപരിശോധയും ക്യാമ്പിന്റെ ഭാഗമായി ഇതിൽ പങ്കെടുത്തവർക്ക് ലഭിക്കും. ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഐ മാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും കൺവീനർ സവിനേഷ് നന്ദിയും രേഖപ്പെടുത്തി. കെപിഎഫ് ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, യു.കെ ബാലൻ, സിനിമ, സീരിയിൽ ആർട്ടിസ്റ്റ് ശ്രീലയ റോബിൻ എന്നിവർ സംസാരിച്ചു. അൽഹിലാൽ ഹോസ്പിറ്റലിന് വേണ്ടി മാർക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണൻ കെ.പി.എഫ് ൽ നിന്നും മെമന്റോ ഏറ്റുവാങ്ങി. ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് യോഗ നടപടികൾ നിയന്ത്രിച്ചു.

article-image

jljlk

You might also like

Most Viewed