ഈസ്റ്റ് റിഫാ ഏരിയ കെഎംസിസി കമ്മിറ്റി സി എച്ച് മുഹമ്മദ് കോയ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു


ഈസ്റ്റ് റിഫാ ഏരിയ കെഎംസിസി കമ്മിറ്റി സി എച്ച് മുഹമ്മദ് കോയ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ചരിത്രകാരനും, മുസ്ലിം ലീഗ് സിക്രട്ടറിയേറ്റ് മെമ്പറുമായ എം സി. വടകര മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും, മുൻ എം.എൽ.എയുമായ പാറക്കൽ അബ്‌ദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വടകര ജനറൽ സെക്രട്ടറി പിപി ജാഫർ ആശംസകൾ നേർന്നു. യോഗത്തിൽ ഹരിതകല സാഹിത്യ വേദിയുടെ ലോഗോ പ്രകാശനം എംസി വടകര നിർവഹിച്ചു.

കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ട്രഷറർ കെ പി മുസ്‌തഫ, ഓർഗനൈസിങ്ങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സെക്രട്ടറിമാരായ അഷ്റഫ് കാട്ടിൽ പീടിക, ഫൈസൽ കോട്ടപ്പള്ളി, നേതാക്കളായ ഒ കെ കാസിം, എം എസ് ഹമീദ്, ഇസ്ഹാഖ് വില്ല്യാപ്പള്ളി, മുഹമ്മദ് ഷാഫി വേളം, ശറഫുദ്ധീൻ മാരായമംഗലം, ഉസ്‌മാൻ ടിപ്ടോപ്പ്, എം എ റഹ്മാൻ, മുജീബുറഹ്മാൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സി പി ഉമ്മർ അധ്യക്ഷത വഹിച്ച യോഗത്തിൽ സമീർ മുവാറ്റുപുഴ സ്വാഗതവും, എം കെ സിദ്ധിക്ക് നന്ദിയും പറഞ്ഞു. 

article-image

sdfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed