പ്രവാസി ഗൈഡൻസ് ഫോറം ഓണപ്പൂത്താലം 2024 എന്ന പേരിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു


ബഹ്റൈനിലെ പ്രഫഷണൽ കൗൺസിലർമാരുടെ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറം ഓണപ്പൂത്താലം 2024 എന്ന പേരിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐസിആർഎഫ് ചെയർമാൻ അഡ്വ വി കെ തോമസ് ഉദ്ഘാടനം ചെയ്തു. പിജിഎഫ് പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പിജിഎഫ് അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ ജോൺ പനക്കൽ ഓണസന്ദേശം നൽകി.

ഐസിആർഎഫ് ഉപദേശകൻ ഡോ ബാബു രാമചന്ദ്രൻ, പിജിഎഫ് വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, പിജിഎഫ് വൈസ് പ്രസിഡണ്ട് ബിനു ബിജു എന്നിവർ ആശംസകൾ നേർന്നു. കൺവീനർമാരായ സുധീർ എൻ പി, റോസ് ലാസർ, ജെയിംസ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷപരിപാടികളുടെ ഭാഗമായി ഉണ്ടായിരുന്നു. ഇരുന്നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.

article-image

േിു്േിു

article-image

്േിു്ിു

article-image

േിുേ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed