സമസ്ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കാമ്പയിനിന് സമാപനം കുറിച്ചു


"പ്രവാചകൻ പ്രകൃതവും പ്രഭാവവും" എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 40 ദിവസങ്ങളിലായി നടന്നു വന്ന മീലാദ് കാമ്പയിനിന്റെയും നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് - 2024ന്റെയും സമാപന പൊതുസമ്മേളനം മനാമ പാകിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടന്നു. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ സമാപന പൊതുസമ്മേളനം ഉദ്ഘാടന ചെയ്തു. എസ്.എം. അബ്ദുൽ വാഹിദ്, സയ്യി യാസർ ജിഫ്രി തങ്ങൾ , മുഹമ്മദ് മുസ്‌ലിയാർ എടവണ പ്പാറ ,ഹാഫിള് ശറഫുദ്ധീൻ മൗലവി, കെ.എം എസ് മൗലവി, ബശീർ ദാരിമി, റസാഖ് ഫൈസി, നിഷാൻ ബാഖവി,അബ്ദുൽ മജീദ് ചേലക്കോട്, കളത്തിൽ മുസ്തഫ, തുടങ്ങിയ സമസ്ത ബഹ്റൈൻ കേന്ദ്ര നേതാക്കളും, ഏരിയാ നേതാക്കളും, ജം ഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളും കെ.എം.സി.സി നോതക്കളായ കെ. പി മുസ്തഫ, ഗഫൂർ കയ്പമംഗലം, കൂട്ടസമുണ്ടോരി ബഹ്റൈൻ സമൂഹിക പ്രവർത്തകരായ ബശീർ അമ്പലായി, ഫസൽ ഭായി, ഹാരിസ് പഴയങ്ങാടി, ലത്തീഫ് ആയഞ്ചേരി, സൈദ്, അൻവർ കണ്ണൂർ,മുഹമ്മദ് അൽ ബയാൻ, തുടങ്ങിയവർ വിശിഷ്ട അതിഥികളായും പങ്കെടുത്തു.

അശ്റഫ് അൻവരി ചേലക്കര സ്വാഗതവും വി .കെ.കുഞ്ഞമ്മദ് ഹാജി നന്ദിയും പറഞ്ഞു. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി വിദ്യാർത്ഥികളുടെ ദഫ് പ്രദർശനം, ബുർദ ആലാപനം, ഫ്ലവർ ഷോ, സ്കൗട്ട് തുടങ്ങിയവയും തിരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളും, സമസ്ത പൊതു പരീക്ഷയിൽ 5, 7, 10 ക്ലാസിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ഉന്നത മാർക്ക് നോടിയവർക്ക് ഗോൾഡ് മെഡലും സമ്മാന വിതരണവും ഇതോടൊപ്പം നടന്നു.

article-image

ൗേ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed