ബഹ്റൈനിൽ ഈ അദ്ധ്യയന വർഷം 1,500 സെക്കൻഡറി ടെക്നിക്കൽ, വൊക്കേഷണൽ വിദ്യാർത്ഥികൾക്ക് 'തക്വീൻ' പ്രോഗ്രാമിന് കീഴിൽ പരിശീലനം നൽകും


ബഹ്റൈനിൽ ഈ അദ്ധ്യയന വർഷം 1,500 സെക്കൻഡറി ടെക്നിക്കൽ, വൊക്കേഷണൽ വിദ്യാർത്ഥികൾക്ക് 'തക്വീൻ' പ്രോഗ്രാമിന് കീഴിൽ പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ അസിസ്‌റ്റന്റ് അണ്ടർസെക്രട്ടറി ഇബ്രാഹിം അലി അൽ ബുർഷൈദ് അറിയിച്ചു. 250 സർക്കാർ, സ്വകാര്യ കമ്പനികളിലൂടെയാണ് പരിശീലനം നൽകുന്നത്. ഇതിനായി വിവിധ സാങ്കേതിക, വൊക്കേഷണൽ സ്പെഷ്യലൈസേഷനുകളിൽനിന്നുള്ള വിദ്യാർത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ടെന്നും, ഇതിൽ  ആദ്യ ഗ്രൂപ്പിന് സ്‌കൂൾ വർഷത്തിൻ്റെ തുടക്കത്തിൽ നാലാഴ്ചത്തെ പ്രായോഗിക പരിശീലനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, അക്കാദമിക് വിദ്യാഭ്യാസത്തെ തൊഴിൽ വിപണി ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഗുണനിലവാരമുള്ള പരിശീലന അവസരങ്ങൾ ലഭ്യമാക്കുക, വിവിധ തൊഴിൽ മേഖലകൾക്കാവശ്യമായ വൈദഗ്ദ്ധ്യവും അറിവും നൽകി വിദ്യാർത്ഥികളെ സജ്ജമാക്കുക എന്നിവയാണ് 'തക്വീൻ' പരിപാടി ലക്ഷ്യമിടുന്നതെന്ന് അൽ ബുർഷൈദ് പറഞ്ഞു.

article-image

sdfgdsfg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed