വോയ്‌സ് ഓഫ് ആലപ്പിയുടെ ഓണാഘോഷം പൂവേപൊലി 2024 ശ്രദ്ധേയമായി


വോയ്‌സ് ഓഫ് ആലപ്പി പൂവേപൊലി 2024 എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. തുബ്ലിയിലെ ആദാരി പാർക്കിൽ നടന്ന ആഘോഷത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. അൽഫോസ് ജനറൽ മാനേജർ പിഎൻ സ്വാമി, രക്ഷാധികാരികളായ ഡോ പി വി ചെറിയാൻ, സോമൻ ബേബി, കെ ആർ നായർ, സയ്യദ് റമദാൻ നഥ്‌വി, അനിൽ യു കെ, ജനറൽ കൺവീനർ ജഗദീഷ് ശിവൻ, എന്നിവർ സന്നിഹിതർ ആയിരുന്നു.

കലാവിഭാഗം സെക്രട്ടറിയും പ്രോഗ്രാം കോർഡിനേറ്ററുമായ ദീപക് തണലിന്റെയും വനിതാ വിഭാഗം ചീഫ് കോർഡിനേറ്റർ ആയ രശ്മി അനൂപിന്റെയും , നേതൃത്വത്തിൽ ആശ സഹ്‌റ, ആതിര ധനേഷ് എന്നിവരുടെ സഹകരണത്തോടെ എട്ട് ഏരിയാകമ്മിറ്റികളുടെ കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നൃത്ത പരിപാടികൾ, നാടകം, തിരുവാതിര, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ്, ആരവം നാടൻ പാട്ടുകൂട്ടത്തിന്റെ നാടൻപാട്ട്, ഫ്യൂഷൻ എന്നിവയും അരങ്ങേറി. തൊഴിലാളികൾ അടക്കം അറുനൂറിൽപരം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണ സദ്യയും നടന്നു. കൺവീനർ പ്രസന്നകുമാർ നന്ദി രേഖപ്പെടുത്തി.

article-image

asdasd

article-image

asdasd

article-image

sda

article-image

sda

article-image

sdfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed