സഖറിയ മാർ സേവേറിയോസിന് സ്വീകരണം നല്‍കി


ബഹ്റൈനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ സഖറിയ മാർ സേവേറിയോസിന് സ്വീകരണം നല്‍കി. ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെച്ച്  കെ.സി.ഇ.സി പ്രസിഡന്‍റ് ഫാ. ജോര്‍ജ് സണ്ണിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ജനറല്‍ സെക്രട്ടറി ജെയിംസ് ബേബി സ്വാഗതം പറഞ്ഞു.

റവറന്റ് മാത്യൂസ് ഡേവിഡ്, ഫാദർ സുനില്‍ കുര്യന്‍ ബേബി,  ഫാദർ ജേക്കബ് തോമസ്, റവറന്റ് അനൂപ് സാം, ഫാദർ ബെഞ്ചമിൻ ഒ.ഐ.സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ.സി.ഇ.സി ട്രഷറര്‍ വിനു ക്രിസ്റ്റി നന്ദി പറഞ്ഞു.

article-image

dsfasdfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed