പ്രവാചക സ്നേഹം പ്രകടിപ്പിക്കുന്ന വിശ്വാസിക്ക് മാതൃക വിശുദ്ധ ഖുർആനും പ്രവാചകന്‍റെ ചര്യയുമാണ്: സഈദ് റമദാൻ നദ്വി


മനാമ: അതിരുകവിച്ചിലിനും നിഷേധാത്മക നിലപാടിനും പകരമായി വിശ്വാസികളെ മധ്യമ നിലപാട് പഠിപ്പിക്കുകയായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സഈദ് റമദാൻ നദ്വി പറഞ്ഞു. ‘ഹുബ്ബുറസൂൽ’ എന്ന വിഷയത്തിൽ ഫ്രന്‍റ്സ് സ്റ്റഡി സർക്കിൾ മുഹറഖ് ഏരിയ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക സ്നേഹം പ്രകടിപ്പിക്കുന്ന വിശ്വാസിക്ക് മാതൃക വിശുദ്ധ ഖുർആനും പ്രവാചകന്‍റെ ചര്യയുമാണ്. വിശ്വാസി സമൂഹത്തെ ഖുർആൻ വിശേഷിപ്പിച്ചത് ‘മധ്യമ സമൂഹ’മെന്നാണ്. പ്രവാചക സ്നേഹത്തിന്‍റെ ഉത്തമ മാതൃക പ്രവാചകനെ നിരുപാധികം അനുധാവനം ചെയ്യലാണെന്നും അദ്ദേഹം പറഞ്ഞു.

ഏരിയ പ്രസിഡന്‍റ് അബ്ദു റഊഫ് എ അധ്യക്ഷത വഹിച്ചു. ഫാദിൽ യൂസുഫ്ഖുർആനിൽനിന്ന് അവതരിപ്പിച്ചു. വി.കെ. ജലീൽ നന്ദി പറഞ്ഞു.

article-image

asdasd

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed