അനന്തപുരി അസോസിയേഷൻ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു


മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം സ്വദേശികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷമായ പൂവിളി 2024 ന്റെ കമ്മിറ്റി രൂപവത്കരിച്ചു. പ്രസിഡന്റ്‌ ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ക്ലബിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സന്തോഷ്‌ ബാബു സ്വാഗതവും, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സന്തോഷ്‌ നായർ ആശംസയും പറഞ്ഞു.

പരിപാടിയുടെ ജനറൽ കൺവീനറായി അൻവറിനെ തെരഞ്ഞെടുത്തു. ഒക്ടോബർ 25ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഓണാഘോഷത്തിൽ തനതായ ഓണസദ്യയും വിവിധങ്ങളായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റ്‌ മഹേഷ്‌ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

article-image

dgdfg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed