സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സ്നേഹനിലാവ് 2024


സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സ്നേഹനിലാവ് 2024 മനാമ കെ.എം.സി.സി ഹാളിൽ വിവിധ പരിപാടികളോടെ നടന്നു. ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചവരെ ആദരിച്ചു. നിർധനരായ അംഗങ്ങൾക്കായി നൽകുന്ന പ്രതിമാസ പെൻഷൻ  പദ്ധതിയുടെ പ്രഖ്യാപനം ചാരിറ്റി കൺവീനർ അബ്ദുൽ നാസർ നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌കർ പൂഴിത്തല ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ  പ്രസിഡന്റ് അസീസ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

പ്രോഗാം കൺവീനർ അനീസ് ബാബു സ്വാഗതം പറഞ്ഞു. രക്ഷധികാരി ലത്തീഫ് മരക്കാട്ട്, മാർക്കറ്റിലെ മറ്റു സംഘടന നേതാക്കളായ സലാം മമ്പട്ട് മൂല, ബഷീർ തറയിൽ, ചന്ദ്രൻ വളയം, ജയപ്രകാശ് എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം നന്ദി പ്രകാശിപ്പിച്ചു.

article-image

szdfdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed