അടുത്ത വർഷത്തോടെ നൂറോളം ലക്ഷ്യസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ബഹ്റൈൻ ഇന്‍ററർനാഷനൽ എയർപോർട്ട്
അടുത്ത വർഷത്തോടെ നൂറോളം ലക്ഷ്യസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ബഹ്റൈൻ ഇന്‍ററർനാഷനൽ എയർപോർട്ട്. ആഗോള സർവിസ് ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയത്. ഗൾഫ് മേഖലയിലെ പ്രധാന വ്യോമയാനകേന്ദ്രമായി മാറാനുള്ള ബഹ്‌റൈന്റെ ശ്രമങ്ങൾക്ക് ഇത് ഗുണം ചെയ്യുമെന്ന് ഗതാഗത, ടെലികമ‍്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കാബി പറഞ്ഞു. എക്സിബിഷൻ വേൾഡിൽ നടന്ന റൂട്ട്‌സ് വേൾഡ് 2024 സമ്മേളനവേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ദിവസങ്ങളായാണ് പരിപാടി നടന്നത്.
ലോകമെമ്പാടുമുള്ള 230 എയർലൈനുകളിൽനിന്നും 530 വിമാനത്താവളങ്ങളിൽനിന്നുമായി 2,400 പ്രതിനിധികളാണ് പങ്കെടുത്തത്. വ്യോമയാനരംഗത്തെ ആധുനിക പ്രവണതകൾ ചർച്ച ചെയ്ത പരിപാടിയിൽ ആഗോള വ്യോമയാന വ്യവസായത്തിന്റെ ഭാവി സംബന്ധിച്ച നിർണായക നടപടികളെ സംബന്ധിച്ചും ചർച്ചയും നടന്നു. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് എന്നിവയുമായി സഹകരിച്ച് ബഹ്‌റൈൻ എയർപോർട്ട് കമ്പനി നിയന്ത്രിക്കുന്ന ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ടാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.
dfsdf