ലഹരി വിരുദ്ധ എക്സിബിഷൻ ശ്രദ്ധേയമായി


ഉമ്മുൽ ഹസ്സം മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ സ്റ്റുഡന്റ് കൗൺസിൽ വിദ്യാർത്ഥികൾ നടത്തിയ ലഹരിവിരുദ്ധ എക്സിബിഷൻ പ്രദർശനത്തിൽ വിവരപ്രദമായ പോസ്റ്ററുകൾ, ആകർഷകമായ കലാസൃഷ്ടികൾ, കൂടാതെ മയക്കുമരുന്നിന്റെ ഉപയോഗം എങ്ങനെ മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്നുവെന്നുള്ള സന്ദേശങ്ങൾ അടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശ്രദ്ധേയമായി.

ഐസി എഫ് മീലാദ് ക്യാമ്പയിന്റെ ഭാഗമായി മദ്രസ്സ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് പരിപാടിയിലാണ് എക്സിബിഷൻ നടന്നത്. കുട്ടികൾ ഒരുക്കിയ ഈ പ്രദർശനം അവരുടെ സർഗവാസനയും കരവിരുതും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായകമായി എന്ന് ഐ സി എഫ് നാഷണൽ ജനറൽ സെക്രട്ടറി എം സി അബ്ദുൽ കരീം ഹാജി ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

article-image

േ്ോേ്

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed