ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് പെർഫോർമിങ്ങ് ആർട്സിൽ വിദ്യാരംഭ ചടങ്ങുകളും, കലാഭിരുചി നിർണയ പരിപാടിയും സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ ഏറ്റവും പ്രമുഖ കലാപരിശീലന കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് പെർഫോർമിങ്ങ് ആർട്സിൽ വിദ്യാരംഭ ചടങ്ങുകളും, കലാഭിരുചി നിർണയ പരിപാടിയും സംഘടിപ്പിക്കുന്നു. ഇരുപത് വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഐഐപിഎയിൽ ഒക്ടോബർ 12ന് ശനിയാഴ്ച്ച കുട്ടികളുടെ കലാഭിരുചികൾ മനസിലാക്കി അവരെ പരിശീലിപ്പിക്കാനായി ഐഐപിഎ ആരോഹ് എന്ന പേരിൽ ഐഐപിഎ ചെയർമാനും പ്രശസ്ത സംഗീതജ്ഞനുമായ അമ്പിളിക്കുട്ടന്റെ നേതൃത്വത്തിൽ രാവിലെ പത്ത് മണി മുതൽ ഒരു മണി വരെയും, വൈകീട്ട് നാല് മണി മുതൽ രാത്രി ഒമ്പത് മണിവരെയും ഓപ്പൺ ഡെ സംഘടിപ്പിക്കും. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഈ ദിവസം ഇവിടെയുള്ള അദ്ധ്യാപകരുമായി നേരിട്ട് സംസാരിക്കാനുള്ള അവസരവും ഇതിലൂടെ ഒരുക്കും.

വിദ്യാരംഭ ദിവസമായ ഒക്ടോബർ 13ന്, ഞായറാഴ്ച്ച രാവിലെ രാവിലെ പത്ത് മണി മുതൽ ഒരു മണി വരെയും, വൈകീട്ട് നാല് മണി മുതൽ രാത്രി ഒമ്പത് മണിവരെയും ഐഐപിഎയിലും, വൈകീട്ട് അഞ്ച് മണി മുതൽ ഏഴ് മണി വരെ ഇന്ത്യൻ ക്ലബ്ബിലും വിദ്യാർത്ഥികൾക്കായി വിദ്യാരംഭ ചടങ്ങ് നടക്കും. ഈ ദിവസങ്ങളിൽ ഇവിടെ നടത്തുന്ന പുതിയ റെജിസ്ട്രേഷനുകൾക്ക് ആകർഷകമായ പാക്കേജാണ് അന്ന് നൽകുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് സൗകര്യവും നൽകും. റെജിസ്ട്രേഷനായി പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്നും, പുതിയ അഡ്മിഷനുകളിൽ നവംബർ മാസത്തേക്കുള്ള ഫീസിൽ അമ്പത് ശതമാനം ഡിസ്കൗണ്ട് നൽകുമെന്നും ഐഐപിഎ ഭാരവാഹികൾ അറിയിച്ചു. പഠനത്തിന്റെ പതിമൂന്നാമത്തെ മാസം ക്ലാസുകൾ സൗജന്യമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. മികച്ച അദ്ധ്യാപകരാണ് വിവിധ വിഷയങ്ങളിൽ ഇവിടെ ക്ലാസുകൾ എടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 1723 1717 അല്ലെങ്കിൽ 3994 7400 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdfsdf

article-image

asaf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed