പ്രവാസികളുടെ വർക്ക് പെർമിറ്റ് കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന് നിർദേശം
സാങ്കേതികവും ഭരണപരവുമായ തൊഴിൽ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വർക്ക് പെർമിറ്റ് കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശവുമായി ബഹ്റൈൻ പാർലിമെന്റ് എം.പി മുനീർ സുറൂർ. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമത്തിൽ ഇത് സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഈ തൊഴിലുകൾക്കുള്ള വർക്ക് പെർമിറ്റുകളെ രണ്ട് വർഷത്തേക്കായി പരിമിതപ്പെടുത്തണമെന്നും ഈ പെർമിറ്റുകൾ ഒരിക്കൽ മാത്രമേ പുതുക്കി നൽകാവൂ എന്നും അദ്ദേഹം നിർദേശിക്കുന്നു.
പ്രവാസി തൊഴിലാളികൾ അനാവശ്യമായി രാജ്യത്ത് ദീർഘകാലം താമസിക്കുന്നത് തടയാൻ ഇത് സഹായിക്കുമെന്നാണ് എംപിയുടെ വാദം. തൊഴിൽ തേടുന്ന ബഹ്‌റൈൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകുമെന്നും എം.പി ചൂണ്ടിക്കാട്ടുന്നു. നിർദിഷ്ട നിർദേശം പാർലമെന്റിന്റെ പരിഗണനക്കും ചർച്ചകൾക്കും മുമ്പാകെ ഇപ്പോൾ സമർപ്പിച്ചിരിക്കുകയാണ്.
ോേ്ോ്േ