ചികിത്സാധനസഹായം കൈമാറി


അർബുദരോഗ ചികിത്സയിൽ കഴിയുന്ന കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെമ്പറും, കൊല്ലം അഞ്ചൽ സ്വദേശിയായ അനീഷ് കുമാറിന്റെ തുടർ ചികിത്സയ്ക്കായി സമാഹരിച്ച ചികിത്സാധനസഹായം കൈമാറി. കെ. പി. എ റിഫ ഏരിയ അംഗങ്ങളിൽ നിന്നും സമാഹരിച്ച സഹായവും , കെ. പി. എ ചാരിറ്റി ധനസഹായവും ചേർത്ത് കൈമാറിയ രേഖ കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ചാരിറ്റി കൺവീനർ സജീവ് ആയൂരിനു നൽകി.

സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, അനിൽകുമാർ , കോയിവിള മുഹമ്മദ്, റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ്‌കുമാർ , സാജൻ നായർ , ജമാൽ കോയിവിള , ഏരിയ കോ - ഓർഡിനേറ്റർ ഷിബു സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

article-image

fsdfsd

You might also like

Most Viewed