സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ പ്രാർത്ഥനാദിന സംഗമം സംഘടിപ്പിച്ചു


സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ആഹ്വാനപ്രകാരം എല്ലാവർഷവും റബീഉൽ അവ്വൽ ആദ്യ ഞായറാഴ്ച സമസ്തയുടെ എല്ലാ മദ്റസകളിലും, സ്ഥാപനങ്ങളിലും നടന്നു വരാറുള്ള പ്രാർത്ഥനാ ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിലും പ്രാർത്ഥനാദിന സംഗമം സംഘടിപ്പിച്ചു.

സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട് വി. കെ. കുഞ്ഞമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ പ്രാ‍ർത്ഥനകൾക്ക് നേതൃത്വം നൽകുകയും മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ സ്വദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര ആമുഖഭാഷണം നടത്തുകയും ചെയ്തു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻ്റ് ഹാഫിള്  ശറഫുദ്ധീൻ മൗലവിയടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

article-image

േുേു

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed