ബഹ്റൈൻ തൃശ്ശൂർ കുടുംബം കൂട്ടായ്മ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു


ബഹ്റൈൻ തൃശ്ശൂർ കുടുംബം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. അധാരി പാർക്കിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ കലാകായിക പരിപാടികളും മെൻറലിസം,ചെണ്ടമേളം, ഗാനമേള, നാടൻപാട്ട്, നാസിക് ഡോൾ തുടങ്ങിയവയും ഉണ്ടായിരുന്നു.പ്രശസ്ത സിനിമാതാരം ജ്യോതികൃഷ്ണ മുഖ്യഅതിഥിയായി പങ്കെടുത്തു. കേരളീയ സമാജം ജനറൽ സെക്രട്ടറി,  വർഗീസ് കാരക്കൽ, സോപാനം വാദ്യകലാസംഘം ഡയറക്ടർ സന്തോഷ് കൈലാസ് എന്നിവർ ചേർന്ന് ബിടികെ ലേഡീസ് വിങ്ങിനെ ഔപചാരിക ഉദ്ഘാടനവും, ലോഗോ പ്രകാശനവും നടത്തി. 

500ൽ പരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ  പ്രസിഡണ്ട് ജോഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു.   സെക്രട്ടറി അനൂപ് ചുങ്കത്ത് സ്വാഗതം പറഞ്ഞു. ട്രഷറർ നീരജ്  ഇളയിടത്ത്, ജോയിൻ സെക്രട്ടറി വിനോദ് ഇരിക്കാലി എന്റർടൈൻമെന്റ് സെക്രട്ടറി വിജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് സലിം ഇബ്രാഹിം പ്രോഗ്രാം കൺവീനർ ജതീഷ്  നന്തിലത്ത്, ലേഡിസ് വിംഗ്  പ്രസിഡൻ്റ് ഷോജി ജീജോ സെക്രട്ടറി ജോയ്സി സണ്ണി എന്നിവർ ആശംസകൾ നേർന്നു.  

article-image

sdsfsfg

article-image

sdfgsdfg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed