വെട്ടയാ​ന്റെ റിലീസ് ഉത്സമാക്കാൻ ബഹ്റൈൻ രജനീ ആരാധകർ


സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന വെട്ടയാൻ്റെ റിലീസ് ഉത്സമാക്കാനുള്ള ഒരുക്കങ്ങളുമായി ബഹ്റൈൻ രജനി ആരാധകർ. ഇതിന്റെ ഭാഗമായി ഒക്ടോബർ 11ന് രാവിലെ ജുഫൈറിലെ മുക്ത എ ടു സിനിമാ തിയറ്ററിൽ ഒരേ സമയം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ സ്പെഷ്യൽ ഫാൻ ഷോ അരങ്ങേറും. തലൈവർ സൂപ്പർസ്റ്റാർ രജനീകാന്ത് വെട്ടായൻ ഫാൻസ് ഷോ എന്ന് പേരിട്ടിരിക്കുന്ന പരിപാടി രാവിലെ 9 മണി മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രജനികാന്ത് അഭിനയിച്ച സിനിമകളിലെ പാട്ടുകളുടെ നൃത്താവിഷ്കാരവും, ഡിജെ മ്യൂസിക്കും, നാസിക്ക് ഡോലും, മറ്റ് കലാപരിപാടികളും ഇതോടൊപ്പം ഉണ്ടാകും. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ബഹ്റൈൻ രജനി ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ സുധീർ കാലടി, മുത്തുവേൽ മുരുഗുൻ, പ്രസാദ് പ്രഭാകരൻ, സെന്തിൽ കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്ക് വെച്ചു. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയാനിൽ രജനികാന്ത് ഒരു പൊലീസ്‌ ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

article-image

Xxz c cx

You might also like

Most Viewed