ബഹ്റൈന് എണ്ണയിതര മേഖലയിൽ 2.8 ശതമാനം വാർഷിക വളർച്ച


ബഹ്റൈന് എണ്ണ ഇതര മേഖലയിൽ 2.8ശതമാനം വാർഷിക വളർച്ചയുണ്ടായെന്ന് കണക്കുകൾ പുറത്ത് വന്നു. എണ്ണ മേഖലയിൽ 6.7ശതമാനം ഇടിവ് ഉണ്ടായെങ്കിലും എണ്ണ ഇതര മേഖലയിലെ വളർച്ച നല്ല സൂചനായണെന്നും ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രാലയം പുറത്ത വിട്ട ത്രൈമാസ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024 രണ്ടാം പാദത്തിൽ ജി.ഡി.പി വളർച്ച 1.3ശതമാനം ആണ്. ഗതാഗതം, സ്റ്റോറേജ് മേഖല എന്നിവയിൽ 12.9ശതമാനം വളർച്ചാ നിരക്കാണ് കൈവരിച്ചിരിക്കുന്നത്. തൊട്ടുപിന്നിൽ 11.2ശതമാനം വളർച്ചയോടെ ഇൻഫർമേഷൻ ആൻഡ് കമ‍്യൂണിക്കേഷൻസ് മേഖലയാണുള്ളത്. ടൂറിസം മേഖലയിൽ 10.6 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിലുള്ള വിദേശ നിക്ഷേപം 9.0ശതമാനം വർധിച്ച് മൊത്തം 16.6 ബില്യൺ ദീനാറായി ഉയർന്നിട്ടുണ്ട്.

article-image

fhtrtdgrsfaedsfaw

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed