പ്രവാസി സാഹിത്യോത്സവിന്റെ സംഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു


ബഹ്‌റൈൻ നാഷനൽ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പതിനാലാം എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ സംഘാടനത്തിനായി വിപുലമായ സ്വാഗതസംഘം നിലവിൽ വന്നു. സയ്യിദ് ബാഫഖി പൂക്കോയ തങ്ങൾ ചെയർമാനും അബ്ദു റഹീം സഖാഫി അത്തിപറ്റ ജനറൽ കൺവീനറും കലന്തർ ശരീഫ് ട്രഷററുമായി 153 അംഗങ്ങൾ ഉൾകൊള്ളുന്ന സ്വാഗതസംഘമാണ് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ രൂപീകരിച്ചത്. നവംബർ 8 ന് 'നാട് വിട്ടവർ വരച്ച ജീവിതം' എന്ന പ്രമേയത്തിൽ നടക്കുന്ന ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിൽ പതിനഞ്ച് വിഭാഗങ്ങളിലായി നിരവധി കലാ സാഹിത്യ മത്സരങ്ങൾ നടക്കും. ഇതോടൊപ്പം സാഹിത്യ മേളയും പുസ്തക ചർച്ചയും കലാ സംവാദവും ആസൂത്രണം ചെയ്തിട്ടുണ്ട്. ബഹ്‌റൈനിലെ മലയാളി പ്രവാസി സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിൽ പങ്കെടുക്കും.മാപ്പിളപാട്ടിനു പുറമെ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, ദഫ്, നശീദ, ഖസീദ , കവിതാ പാരായണം, കഥ പറയൽ, കാലിഗ്രഫി, കഥ കവിത പ്രബന്ധ രചനകൾ, മാഗസിൻ ഡിസൈൻ, ചിത്ര രചന ഉൾപ്പെടെയുള്ള എൺപത്തിയഞ്ച് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ ചെയർമാൻ ശിഹാബ് പരപ്പയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഘാടക സമിതി മീറ്റിംഗിൽ സഫ്‌വാൻ സഖാഫി സ്വാഗതം പറഞ്ഞു. ഐ സി എഫ് നാഷണൽ പി ആർ & അഡ്മിൻ പ്രസിഡന്റ് അബ്ദു സലാം മുസ്‌ലിയാർ യോഗം ഉദ്ഘാടനം ചെയ്തു. റഷീദ് തെന്നല മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ നൗഫൽ ഇടപ്പള്ളി നന്ദി രേഖപ്പെടുത്തി. ആർ എസ് സി ബഹ്റൈൻ നാഷനൽ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ മങ്കര ഭാരവാഹി പ്രഖ്യാപനം നടത്തി . അബ്ദു റഹീം സഖാഫി വരവൂർ , വി പി കെ മുഹമ്മദ്‌, അബ്ദുൽ മജീദ് സഅദി, കലന്തർ ശരീഫ്, അഡ്വ ശബീർ അലി, ശാഫി വെളിയങ്കോട് എന്നിവർ ആശംസകൾ അറിയിച്ചു.

article-image

ascaddasasdsa

You might also like

Most Viewed