കെ.സി.എ ഭാരവാഹികൾ ചുമതലയേറ്റു


കേരള കാത്തലിക് അസോസിയേഷന്റെ പുതിയ ഭരണസാരഥികൾ ചുമതലയേറ്റു. കെ.സി.എയിൽ നടന്ന ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ.തോമസ് മുഖ്യാതിഥിയായിരുന്നു. ജെയിംസ് ജോണിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ, വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, സെക്രട്ടറി വിനു ക്രിസ്റ്റി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലൂയിസ്.ട്രഷറർ നവീൻ അബ്രഹാം, അസിസ്റ്റന്റ് ട്രഷറർ നിക്സൺ വർഗീസ്, മെംബർഷിപ് സെക്രട്ടറി സേവി മാത്തൂണ്ണി, സ്പോർട്സ് സെക്രട്ടറി സോവിച്ചൻ ചേന്നാട്ടുശേരി, എന്റർടൈൻമെന്റ് സെക്രട്ടറി ജിയോ ജോയ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ് എന്നിവർ ഉൾപ്പെടുന്നു. രാജു പി. ജോസഫ്, അശോക് മാത്യു എന്നിവരാണ് ഇന്റേർണൽ ഓഡിറ്റേർസ്. നിത്യൻ തോമസിന്റെ നേതൃത്വത്തിലുള്ള മുൻ എക്സിക്യൂട്ടിവ് കമ്മിറ്റിയെ ചടങ്ങിൽ ആദരിച്ചു. ബഹ്റൈനിലെ പ്രമുഖ ആർട്ടിസ്റ്റും, കലാകാരിയും ബിസിനസുകാരിയുമായ സൈറ രഞ്ച് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

article-image

ASADFSEAQQWqwe

You might also like

  • Lulu Exchange
  • Straight Forward

Most Viewed