മീലാദ് ക്യാമ്പയിൻ സമാപിച്ചു


സമസ്‌ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ അൽഹുദാ തഅലീമുൽ ഖുർആൻ മദ്‌റസ പ്രവാചകർ പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ "ലൈറ്റ് ഓഫ് മദീന " എന്ന പേരിൽ ഒരു മാസക്കാലമായി ആചരിച്ച മീലാദ് ക്യാമ്പയിൻ സമാപിച്ചു. ഹൂറ ചാരിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. രണ്ടു ഗ്രൂപ്പുകളായി തരം തിരിച്ചു നടത്തിയ വിദ്യാർത്ഥികളുടെ മത്സരത്തിൽ ബുഖാറ ഗ്രൂപ്പ് ഒന്നാ സ്ഥാനവും ഖുർതുബ ഗ്രൂപ്പ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് മീലാദ് കമ്മിറ്റി ചെയർമാൻ അൻസാർ അൻവരിയും ട്രഷറർ സുബൈറും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു .മീലാദ് കമ്മിറ്റി കൺവീനർ മഹ്മൂദ് മാട്ടൂൽ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന പൊതു സമ്മേളനം സമസ്‌ത ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ഉൽഘാടനം ചെയ്തു.

പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങളും, SKSSF സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാടും ചേർന്ന് നിർവ്വഹിച്ചു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ഡോ : കബീർ അൻവരി പട്ടാമ്പി, കെഎംസിസി ബഹ്‌റൈൻ ആക്ടിങ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം, SKSSF ബഹ്‌റൈൻ സെക്രട്ടറി നവാസ് കുണ്ടറ, ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹ്‌റൈൻ പ്രസിഡണ്ട് യാസർ ജിഫ്‌രി തങ്ങൾ, സെക്രട്ടറി ബഷീർ ദാരിമി, ഹാരിസ് പഴയങ്ങാടി, മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ എന്നിവർ ആശംസകൾ നേർന്നു. മീലാദ് കമ്മിറ്റി ചെയർമാൻ അൻസാർ അൻവരി അധ്യക്ഷം വഹിച്ച യോഗത്തിൽ ഏരിയ കമ്മിറ്റി സെക്രട്ടറി സ്വാഗതവും, മുസ്തഫ എംഎസ്കെ നന്ദിയും പറഞ്ഞു.

article-image

aADS

article-image

DESEAFSD

article-image

AEFSWADEFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed