ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു


വിവിധ ആശയതലങ്ങളിൽ ജീവിക്കുന്നവരുടെ ഒരുമിച്ചുള്ള ഇരുത്തങ്ങൾക്കും ആശയവിനിമയങ്ങൾക്കും ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി മധ്യമേഖലാ അധ്യക്ഷനും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബൂബക്കർ ഫാറൂഖി പറഞ്ഞു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ "ഒത്തിരിപ്പ്" എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സംഘടനാ നേതാക്കളായ സുബൈർ കണ്ണൂർ, ഒ.കെ. കാസിം, കെ.ആർ നായർ, ഡോ. അനൂപ് അബ്ദുല്ല, സലാം മമ്പാട്ടുമൂല, അഷ്‌കർ പൂഴിത്തല, റഷീദ് മാഹി, ബഷീർ അമ്പലായി, സൽമാനുൽ ഫാരിസ്, അസീൽ അബ്ദുറഹ്മാൻ എബ്രഹാം ജോൺ, ഹാരിസ് പഴങ്ങാടി, റംഷാദ് അയിലക്കാട്, യഹ്‌യ സി.ടി, ലത്തീഫ് ആയഞ്ചേരി, സുഹൈൽ, അബ്ദുസ്സലാം, ലത്തീഫ് കോളിക്കൽ, സലീം ഇ.കെ, ബിജു മലയിൽ, കാസിം പാടകത്തായിൽ, അനസ് റഹീം, അബ്ദുൽ ഖാദിർ മറാസിൽ, ഫസലുൽ ഹഖ്, മുഹമ്മദ്‌, സുനിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും പി. ആർ സെക്രട്ടറി അനീസ് വി. കെ നന്ദിയും പറഞ്ഞു.

article-image

ASADSAS

article-image

CXCXCXC

You might also like

  • Lulu Exchange
  • Straight Forward

Most Viewed