കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി


കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 70 പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ പി എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉൽഘാടനം ചെയ്യ്തു. സൽമാബാദ് ഏരിയ പ്രസിഡന്റ്‌ തുളസി രാമൻ അധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി അനൂപ് യു എസ് സ്വാഗതവും ഏരിയ ട്രഷറെർ അബ്ദുൾ സലീം നന്ദിയും പറഞ്ഞു. വിശിഷ്ടാതിഥികളായ ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ, ഡോ . ആശ ശ്രീകുമാർ, സെക്രെട്ടറിയറ്റ് കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ , കോയിവിള മുഹമ്മദ്‌ , മനോജ്‌ ജമാൽ, സ്നേഹസ്പർശം കൺവീനർ വി. എം പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു.

article-image

asfafdfg

article-image

dsdsdesdesa

You might also like

  • Lulu Exchange
  • Straight Forward

Most Viewed