മദർകെയർ ഐ.എസ്.ബി-എ.പി.ജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വിസ് : ആറ് ടീമുകൾ ഫൈനലിൽ പ്രവേശിച്ചു


മദർകെയർ ഐ.എസ്.ബി- എ.പി.ജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റിന്റെ അഞ്ചാം സീസണിലെ ആവേശകരമായ പ്രീ-ഫൈനൽ മത്സരങ്ങൾ റിഫയിലെ ജൂനിയർ കാമ്പസിൽ നടന്നു. ഫൈനൽ റൗണ്ടിലേക്ക് ആറ് ടീമുകളാണ് കടന്നിരിക്കുന്നത്. ഇബ്ൻ അൽ ഹൈതം സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമും ഏഷ്യൻ സ്‌കൂളിൽ നിന്നുള്ള രണ്ട് ടീമുകളുമാണ് ഫൈനലിൽ കടന്നത്. ഒക്ടോബർ 18-ന് ഫൈനൽ നടക്കും. ശരത് മേനോനായിരുന്നു ക്വിസ് മാസ്റ്റർ . ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.

article-image

AASSAAS

article-image

ZSsaasasas

article-image

awssasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed