ഡേവിഡ് മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള നാടൻ പന്തുകളി മത്സരങ്ങൾ ആരംഭിച്ചു


ഡേവിഡ് മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള നാടൻ പന്തുകളി മത്സരങ്ങൾ ആരംഭിച്ചു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ , മോനി ഒടിക്കണ്ടതിൽ എന്നിവർ  മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ രഞ്ജിത്ത് കുരുവിള, മോബി കുര്യാക്കോസ് , രൂപേഷ് എന്നിവർ സന്നിഹിതരായിരുന്നു. ഷിജോ തോമസ് നിയന്ത്രിച്ച ആദ്യ ലീഗ് മത്സരത്തിൽ ചിങ്ങവനം, ഏറ്റുമാനൂർ ടീം വിജയികളായി. 

ഒരുമാസം നീണ്ടുനിൽക്കുന്ന നാടൻ പന്തുകളി മത്സരത്തിൽ കണ്ണൂർ, ഏറ്റുമാനൂർ, ചിങ്ങവനം, ചങ്ങനാശേരി എന്നീ ടീമുകൾ മത്സരിക്കും. കൂടുതൽ വിവരങ്ങൾക്ക്  3734 5011 അല്ലെങ്കിൽ 3337 1095 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

gjgj

You might also like

  • Lulu Exchange
  • Straight Forward

Most Viewed