ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും ശ്രീ നാരയണ കൾച്ചറൽ സൊസെറ്റിയിൽ തുടക്കമായി


ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും ശ്രീ നാരയണ കൾച്ചറൽ സൊസെറ്റിയിൽ തുടക്കമായി. ഒക്ടോബർ 13 വരെ നടക്കുന്ന ചടങ്ങുകളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഇടുക്കി മുനിയറ മഹാദേവ ക്ഷേത്ര മേൽശാന്തി വിജേഷ് ശാന്തികൾ നിർവഹിച്ചു. എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ ഡി. അധ്യക്ഷത വഹിച്ചു. 

ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ് സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ പ്രകാശ് കെ.പി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഷൈൻ ചെല്ലപ്പൻ, എജുക്കേഷൻ ഫോറം കൺവീനർ രമ്യ ശ്രീകാന്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.   എജുക്കേഷൻ ഫോറം സെക്രട്ടറി ബിജു പി.സി നന്ദി  രേഖപ്പെടുത്തി. ശാസ്ത്രീയ നൃത്തവും സംഗീത നിശയും ചടങ്ങിന് മിഴിവേകി. വിദ്യാരംഭ ദിവസമായ ഒക്ടോബർ 13ന് രാവിലെ 5.30 മുതൽ  ഡോ.ബി. അശോക് കുരുന്നുകൾക്ക് നാവിൽ അറിവിന്റെ  ആദ്യക്ഷരം കുറിക്കും. രജിസ്ട്രേഷനായി 3713 4323 അല്ലെങ്കിൽ 3725 9762 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed