സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പെരുന്നാളിന് കൊടിയേറ്റം
സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ 66ാമത് പെരുന്നാളിനും വാർഷിക കൺവൻഷനും കൊടിയേറി. കത്തീഡ്രൽ വികാരി ഫാ സുനിൽ കുര്യൻ ബേബി കൊടി ഉയർത്തിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. സഹ വികാരി ഫാ ജേക്കബ് തോമസ്, ഫാ ബെഞ്ചമിൻ ഓഐസി, മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പെരുന്നാൾ ശുശ്രൂഷകൾക്കും, കൺവൻഷനും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും, കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ സഖറിയ മാർ സേവേറിയോസ് തിരുമേനി നേതൃത്വം നൽകും.
ആറ്, ഏഴ്, എട്ട് തീയതികളിൽ വചന ശുശ്രൂഷയും, ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, മദ്ധ്യസ്ഥ പ്രാർത്ഥനയും, പ്രദക്ഷിണവും, ആശിർവാദവും ഉണ്ടായിരിക്കും. ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 6:30 ന് രാത്രി നമസ്കാരവും, 7 മണിക്ക് പ്രഭാത നമസ്കാരവും, 8 മണിക്ക് മൂന്നിന്മേൽ കുർബ്ബാനയും, ധൂപ പ്രാർത്ഥനയും, ആദരിക്കൽ ചടങ്ങും, ആശിർവാദവും, നേർച്ചയും ഉണ്ടായിരിക്കുമെന്ന് കത്തീഡ്രൽ ഭാരവാഹികൾ അറിയിച്ചു.
sadsdfafdasgfs