ഉമ്മു അമ്മാറിന്റെ ‘ഓലമേഞ്ഞ ഓർമകൾ’ പുസ്തകത്തിന്റെ പ്രകാശനം സജി മാർക്കോസ് നിർവഹിച്ചു
പ്രവാസി എഴുത്തുകാരി ഉമ്മു അമ്മാറിന്റെ ‘ഓലമേഞ്ഞ ഓർമകൾ’ പുസ്തകത്തിന്റെ പ്രകാശനം സജി മാർക്കോസ് നിർവഹിച്ചു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി. ജോൺ ആദ്യപ്രതി ഏറ്റുവാങ്ങി. ഫ്രൻഡ്‌സ് സർഗവേദി സംഘടിപ്പിച്ച ചടങ്ങിൽ കവിയും കൗൺസിലറുമായ ഇ.കെ. സലീം പുസ്തകം പരിചയപ്പെടുത്തി. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു.
സർഗവേദി കൺവീനർ അബ്ദുൽ ഹഖ് സ്വാഗതവും ഗഫൂർ മൂക്കുതല നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‍വി, വനിത വിഭാഗം വൈസ് പ്രസിഡന്റ് സാജിദ സലീം, മാധ്യമപ്രവർത്തകൻ സിറാജ് പള്ളിക്കര, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, എഴുത്തുകാരി ദീപ ജയചന്ദ്രൻ, കവി മനു കാരയാട്, അഡ്വ. ജലീൽ, ജമീല അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
ോേ്േ്ി