ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷം ഒക്ടോബർ 11ന്
ബഹ്റൈനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷവും സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും ജി എസ് എസ് മഹോത്സവം 2024 എന്ന പേരിൽ ഒക്ടോബർ 11ന് കേരളീയ സമാജത്തിൽ വെച്ച് നടക്കും. ശിവഗിരിമഠം മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമികൾ, കോട്ടയം ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപി ബെന്നി ബഹനാൻ, കേരളനിയമസഭാംഗം പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി ബാബുരാജൻ. പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും കേരളീയ സമാജം പ്രസിഡണ്ടുമായ പി. വി രാധാകൃഷ്ണപിള്ള ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ് എന്നിവരാണ് വിശിഷ്ടാതിഥികൾ. ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ജിഎസ് എസ് നൽകി വരുന്ന ഗുരുസ്മൃതി അവാർഡ് പ്രമുഖ വ്യവസായി കെ ജി ബാബുരാജന് സമ്മാനിക്കും.
പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോനും സംഘവും അവതരിപ്പിക്കുന്ന ഒരു ചെമ്പനീർ പൂവിന് സുഗന്ധം എന്ന സംഗീതപരിപാടിയും ഇതോടൊപ്പം അരങ്ങേറും. പ്രവേശനം പൂർണമായും സൗജന്യമായിരിക്കുമെന്ന് ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, സ്റ്റാർ വിഷൻ ഈവന്റ്സ് ചെയർമാൻ സേതുരാജ് കടക്കൽ , സബ് കമ്മിറ്റി കൺവീനർമാരായ എൻ എസ് റോയ്. അജിത്ത് പ്രസാദ്, ശിവശങ്കരകുമാർ, മനോജ് വർക്കല, ശിവകുമാർ സതീഷ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 39882437 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഇന്ന് വൈകുന്നേരം മുതൽ ഒക്ടോബർ 13 വരെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും അരങ്ങേറും.
േ്ിേി