ലോകസമാധാനത്തിനായി പ്രാർഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ ആക്രമണത്തിന്‍റെ ഒന്നാം വാർഷികദിനം വരുന്ന ഈമാസം ഏഴിന് ലോകസമാധാനത്തിനായി പ്രാർഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് മാർപാപ്പ. ഇതേ ഉദ്ദേശ്യത്തോടെ അടുത്ത ഞായറാഴ്ച മാർപാപ്പ ജപമാല പ്രാർഥന അർപ്പിക്കാനായി റോമിലെ മേരി മേജർ ബസിലിക്കയിലെത്തും. ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും നടമാടുന്നതിനിടെ, വിശ്വാസത്താൽ പ്രേരിതരായി പ്രാർഥനയുടെയും ഉപവാസത്തിന്‍റെയും ആയുധങ്ങളേന്തി സമാധാനത്തിനായി പോരാടാൻ എല്ലാവരോടും മാർപാപ്പ ആഹ്വാനം ചെയ്തു.
ആഗോള മെത്രാൻ സിനഡിന്‍റെ ആരംഭവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന വിശുദ്ധകുർബാനമധ്യേ നടത്തിയ സന്ദേശത്തിലാണ് ഒക്‌ടോബർ ഏഴ് തിങ്കളാഴ്‌ച പ്രാർഥനയും ഉപവാസവും നടത്താൻ മാർപാപ്പ ആഹ്വാനം ചെയ്തത്.
dfdsf