അബൂദബി കിരീടാവകാശി ഖത്തറിൽ


അബൂദബി: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാന് ഊഷ്മള സ്വീകരണം. ചൊവ്വാഴ്ച ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി സ്വീകരിച്ചു. തുടർന്ന് അമീരി ദിവാനിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെയും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെയും വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്‍റെയും ആശംസകൾ അദ്ദേഹം ഖത്തർ അമീറിനെ അറിയിച്ചു.

തിരിച്ച് ഖത്തർ അമീറും ആശംസകൾ നേർന്നു. ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാന മേഖലകളിൽ പരസ്പര താൽപര്യത്തോടെയുള്ള സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ യു.എ.ഇ ഭരണകൂടവും ജനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അബൂദബി കിരീടാവകാശിയുടെ കോടതി ചെയർമാൻ ശൈഖ ഖലീഫ ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ, നിക്ഷേപകാര്യ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, സഹ മന്ത്രി ഖലീഫ ഷഹീൻ അൽ മറാർ, എക്സിക്യൂട്ടിവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖാൽദൂൻ ഖലിഫ അൽ മുബാറക്, ഡിപ്പാർട്മെന്‍റ് ഓഫ് കൾചർ ആൻഡ് ടൂറിസം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

article-image

dsfasdf

You might also like

Most Viewed