ഇന്ത്യൻ സ്‌കൂൾ കലോത്സവം സമാപിച്ചു


ഇന്ത്യൻ സ്‌കൂൾ കലോത്സവമായ തരംഗ് സമാപിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന കലോത്സവത്തിൽ 120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. സമാപനദിവസമായ ഇന്നലെ അരങ്ങേറിയ അറബിക് നൃത്തവും വെസ്റ്റേൺ ബാൻഡും കാണികളുടെ മനം കവർന്നു. സിനിമാറ്റിക് ഡാൻസും വെസ്റ്റേൺ ഡാൻസും ഉൾപ്പെടെ വിവിധ സ്റ്റേജ് ഇനങ്ങളിൽ മികച്ച പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവെച്ചത്. ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികൾ ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി ബോസ്, സി.വി രാമൻ എന്നിങ്ങനെ നാല് ഹൗസുകളിലാണ് കലാകിരീടത്തിനായി മത്സരിക്കുന്നത്.

ഓവറോൾ ചാമ്പ്യന്മാരെ പിന്നീട് നടക്കുന്ന ഫിനാലെയിൽ പ്രഖ്യാപിക്കും. കൂടാതെ ഫിനാലെയിൽ കലാരത്‌ന, കലാശ്രീ പുരസ്കാരങ്ങളും ഗ്രൂപ്പ് ചാമ്പ്യൻഷിപ് അവാർഡുകളും വിതരണം ചെയ്യും. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ കലോത്സവത്തിൽ സജീവമായി പങ്കെടുത്ത വിദ്യർത്ഥികളെയും തരംഗ് 2024 സുഗമമായി നടത്താനുള്ള ആസൂത്രണ മികവ് പ്രകടമാക്കിയ അധ്യാപകരെയും അഭിനന്ദിച്ചു.

article-image

്േോേ്

article-image

ോ്ോ്േ

article-image

ോേ്ോേ

article-image

ോേ്ോേ്

You might also like

Most Viewed