ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റി ഗാന്ധി ജയന്തി ദിനാഘോഷവും, ഏരിയ കൺവെൻഷനും സംഘടിപ്പിക്കുന്നു


ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും, ഏരിയ കൺവെൻഷനും സംഘടിപ്പിക്കുന്നു. മുഹറഖ് റുയാൻ ഫാർമസിക്ക് സമീപം പ്രതേകം സജ്ജീകരിച്ച ഹാളിൽ വെച്ച് ഒക്ടോബർ 4 നു വൈകിട്ട് 4 മണിക്കാണ് പരിപാടി നടക്കുന്നത്.  മഹാത്മ ഗാന്ധിയുടെ ചായ ചിത്രത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും. കഴിഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഏരിയ കമ്മിറ്റി നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ വെച്ച് നൽകുന്നതാണ്.

പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, കൂടുതൽ വിവരങ്ങൾക്ക് 39956325,  33249181, 38285008 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്ത്, സെക്രട്ടറി നൂർ മുഹമ്മദ്‌, ട്രെഷറർ ഷഫിയോൺ കബീർ എന്നിവർ അറിയിച്ചു.

article-image

്ിു്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed