ഇന്റർനാഷണൽ ബിസിനസ് വുമൺ ബി 2 ബി എക്സിബിഷൻ ഫോറം ജനുവരി 12 മുതൽ 15 വരെ


ഇന്റർനാഷണൽ ബിസിനസ് വുമൺ ബി 2 ബി എക്സിബിഷൻ ഫോറം ജനുവരി 12 മുതൽ 15 വരെ ഫോർ സീസൺസ് ഹോട്ടൽ ബഹ്‌റൈൻ ബേയിലും, എക്സിബിഷൻ വേൾഡിലും വെച്ച് നടക്കും. സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡണ്ട് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഗൾഫ്, അറബ്, അന്താരാഷ്‌ട്ര ബിസിനസ് സമൂഹങ്ങളിൽനിന്നുള്ള വിപുലമായ പങ്കാളിത്തം ഉണ്ടായിരിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

സ്ത്രീകളുടെ സംരംഭകത്വ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഫോറം പ്രാധാന്യം നൽകുമെന്ന് ബഹ്‌റൈൻ ബിസിനസ് വുമൺസ് സൊസൈറ്റി പ്രസിഡണ്ട് അഹ്‌ലം ജനാഹി അറിയിച്ചു. 

article-image

െേിെ്ം

You might also like

Most Viewed