തൊഴിൽപരിശോധനകൾ കർശനമായി തുടർന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി
ബഹ്റൈനിൽ തൊഴിൽപരിശോധനകൾ കർശനമായി തുടർന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ. സെപ്തംബർ 22 മുതൽ 28 വരെ നടത്തിയ 2179 പരിശോധനകളിൽ 40 പേരെ നിയമവിരുദ്ധ ജോലികളിൽ ഏർപ്പെട്ടതിന് പിടികൂടി.
ഈ കാലയളവിൽ 151 പേരെ നാട് കടത്തി. അഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെടയുള്ളവർ പരിശോധനകളിൽ സഹകരിക്കുന്നുണ്ടെന്ന് എൽ എം ആർ എ അധികൃതർ വ്യക്തമാക്കി.
dfgdg