മധ്യേഷ്യയിൽ ഉണ്ടായികൊണ്ടിരിക്കുന്ന സംഭവങ്ങൾക്ക് എത്രയും വേഗം അവസാനമുണ്ടാകണം; ബഹ്റൈൻ രാജാവ്


മധ്യേഷ്യയിൽ ഉണ്ടായികൊണ്ടിരിക്കുന്ന സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും, എത്രയും വേഗം ഇതിന് അവസാനമുണ്ടാകണമെന്നും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ആവശ്യപ്പെട്ടു. ലബനന്റെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റം അംഗീകരിക്കാൻ സാധിക്കില്ലെന്നും, ഗാസയിൽ എത്രയും പെട്ടന്ന് വെടിനിർത്തലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപ്പെടൽ ഈകാര്യത്തിലുണ്ടാകണമെന്ന് പറഞ്ഞ ബഹ്റൈൻ ഭരണാധികാരി ഇതിനായുള്ള പിന്തുണ ബഹ്റൈൻ നൽകുമെന്നും വ്യക്തമാക്കി.

ഇന്നലെ ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബഹ്റൈൻ മന്ത്രിസഭായോഗത്തിലും മേഖലയിലെ സംഭവവികാസങ്ങളെ കുറിച്ചുള്ള ചർച്ച നടന്നു.

article-image

sdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed