വിശ്വകലാ ഓണാഘോഷം ഒക്ടോബർ 4ന്
മനാമ: വിശ്വകല സാംസ്‌കാരിക വേദിയുടെ ഈ വർഷത്തെ ഓണാഘോഷം "പൊന്നോണം 2024" ഒക്ടോബർ 4 വെള്ളിയാഴ്ച്ച, മനാമ കന്നഡ സംഘ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈവിധ്യമാർന്ന കലാപരിപാടികളോടും വിഭവസമൃദ്ധമായ ഓണസദ്യയോടുമൊപ്പം നടക്കുന്ന അതിവിപുലമായ ആഘോഷ പരിപാടികളിൽ, സോപാനം വാദ്യകല സംഘം ഡയറക്ടർ സന്തോഷ് കൈലാസ് മുഖ്യാതിഥി ആയിരിക്കുമെന്ന് പ്രസിഡണ്ട് സി.എസ്. സുരേഷ്, ജനറൽ സെക്രട്ടറി ത്രിവിക്രമൻ പടിയത്ത്, പ്രോഗ്രാം കൺവീനർ എം.എസ്. രാജൻ എന്നിവർ അറിയിച്ചു.
ബഹ്‌റൈനിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രവർത്തകരും മാധ്യമ രംഗത്തുള്ളവരും പങ്കെടുക്കുമെന്നും, പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
fghfgh