മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും വിൽക്കുന്ന കടയിൽ ലോട്ടറി കച്ചവടം; നടപടിയെടുത്തു


മൊബൈൽ ഫോണുകളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും വിൽക്കുന്ന കടയിൽ ലോട്ടറി കച്ചവടം നടത്തിയതിനെതിരെ നടപടിയെടുത്ത് ബഹ്റൈൻ വ്യവസായ-വാണിജ്യ മന്ത്രാലയം അധികൃതർ. മനാമ ക്യാപിറ്റൽ ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനത്തിലാണ് ലോട്ടറി വിൽപന നടത്തിയത്. കടയിൽ ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന രണ്ട് മെഷീനുകളും അധികൃതർ കണ്ടെടുത്തു. റാഫിൾ കൂപ്പൺ അച്ചടിച്ച് വിജയികൾക്ക് കാഷ് പ്രൈസ് വാഗ്ദാനം ചെയ്താണ് ലോട്ടറി നടത്തിയിരുന്നത്.

ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും, ലൈസൻസില്ലാതെ റാഫിൾ, ലോട്ടറി എന്നിവ നടത്തിയാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള ഏതെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 17111346 അല്ലെങ്കിൽ അല്ലെങ്കിൽ 80008001 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ വിളിച്ച് അറിയാക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

article-image

േിേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed