ബഹ്റൈൻ കേരള കാത്തലിക്ക് അസോസിയേഷന്റെ ഓണാഘോഷപരിപാടികൾ സമാപിച്ചു
ബഹ്റൈൻ കേരള കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു മാസത്തോളം നീണ്ടുനിന്ന ഓണാഘോഷപരിപാടികൾ സമാപിച്ചു. ഓണം പൊന്നോണം 2024 എന്ന പേരിൽ നടന്ന പരിപാടിയുടെ സമാപനചടങ്ങിൽ ബികെജി ഹോൾഡിങ്ങ് ചെയർമാൻ കെ ജി ബാബുരാജൻ മുഖ്യാതിഥിയായി പങ്കെടുത്തു. ബി എഫ് സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ വിശിഷ്ടാതിഥിയായിരുന്നു. കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.
ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ്, വൈസ് ചെയർമാൻ ഫിലിപ്പ് ജോൺ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ച പരിപാടിയിൽ കെസിഎ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു. കെസിഎ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും അരങ്ങേറി.
eqwe