ഇന്ത്യൻ സ്‌കൂളിൽ ‘നിഷ്‌ക-2024’ അരങ്ങേറി


ഇന്ത്യൻ സ്‌കൂളിൽ കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാർഥികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമേകുന്ന ‘നിഷ്‌ക-2024’ അരങ്ങേറി. ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിലാണ് കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വകുപ്പുകളുടെ പ്രതിഭ ഉത്സവം സംഘടിപ്പിച്ചത്.   

പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ അസി. സെക്രട്ടറി & മെംബർ-അക്കാദമിക്‌സ് രഞ്ജിനി മോഹൻ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാനാധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

article-image

sdfds

You might also like

Most Viewed