ഹൊട്ടലുകളുടെ സമയക്രമത്തിൽ ബഹ്റൈൻ ടൂറിസം മന്ത്രാലയം മാറ്റങ്ങൾ പ്രഖ്യാപ്പിച്ചു


രാത്രികാലങ്ങളിൽ ഹൊട്ടലുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള പരാതികളുടെ പശ്ചാത്തലത്തിൽ ഹൊട്ടലുകളുടെ സമയക്രമത്തിൽ ബഹ്റൈൻ ടൂറിസം മന്ത്രാലയം മാറ്റങ്ങൾ പ്രഖ്യാപ്പിച്ചു. ഇത് പ്രകാരം പുലർച്ചെ മൂന്ന് മണിക്കുള്ളിൽ എല്ലാ ഫുഡ് ആന്റ് ബീവറേജ് ഔട്ട്ലെറ്റുകളും അടച്ചിടേണ്ടതാണ്. ഹൊട്ടലുകളിൽ നടക്കുന്ന സംഗീതപരിപാടികളും ഡിജെ പെർഫോർമെൻസുകളും പുലർച്ച 2.30ന് അവസാനിപ്പിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. ഉച്ചയ്ക്ക് 12 മണിവരെയാണ് ഇത് നിർത്തിവെക്കേണ്ടത്.

അതേസമയം ശീശ ലൈസൻസുള്ള കഫേകളിൽ ഇതിനായുള്ള സമയം വൈകീട്ട് ആറ് മണി മുതൽ 2.30 വരെയായിരിക്കും. റെസ്റ്റാറന്റ്, സ്പെഷ്യാലിറ്റി റെസ്റ്റാറന്റ്, ഫൈൻ ഡൈനിങ്ങ് റെസ്റ്റാറന്റ്, ലോഞ്ച്, ലോഞ്ച് ക്ലബ്ബ്, കഫേ, ശീശ എന്നിങ്ങിനെയുള്ള വിഭാഗങ്ങളിലാണ് പുതിയ സമയക്രമം നടപ്പിലാക്കുന്നത്. 

article-image

dsgdsfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed