ബഹ്‌റൈൻ തൃശൂർ കുടുംബത്തിന്റെ പൊന്നോണം 2024 ഒക്ടോബർ നാലിന്


ബഹ്‌റൈൻ തൃശൂർ കുടുംബത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ "പൊന്നോണം 2024" എന്ന പേരിൽ ഒക്ടോബർ നാലിന് അദാരി പാർക്കിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ പത്തു മണി മുതൽ രാത്രി എട്ട് മണി വരെ നീണ്ടു നിൽക്കുന്ന ഓണാഘോഷത്തിൽ വിവിധ കലാ കായിക പരിപാടികൾ, മെന്റലിസം, ചെണ്ടമേളം, ഗാനമേള, നാസിക് ഡോൾ എന്നിവ ഉണ്ടായിരിക്കും. ബി ടി കെ ലേഡീസ് വിങ്ങിന്റെ ഔപചാരിക ഉത്ഘാടനവും ലോഗോ പ്രകാശനവും ചടങ്ങിൽ നടക്കും. പ്രശസ്ത സിനിമ താരം ജ്യോതി കൃഷ്ണയാണ് മുഖ്യ അതിഥിയെന്ന് ബി ടി കെ പ്രസിഡണ്ട് ജോഫി നീലങ്കാവിൽ, സെക്രട്ടറി അനൂപ് ചുങ്കത്ത്,ട്രഷറർ നീരജ് ഇളയിടത്ത്,എന്റർടൈൻമെന്റ് സെക്രട്ടറി വിജോ വർഗ്ഗീസ്,പ്രോഗ്രാം കൺവീനർ ജതീഷ് നന്തിലത്ത് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3317 8845 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sfrgdggdfgh

You might also like

Most Viewed